×

ആരാണ് യഥാര്‍ത്ഥ ചെയര്‍മാന്‍- ജോസഫോ ജോസോ ? കമ്മീഷന്റെ അന്തിമ തീരുമാനം വന്നിട്ട് ഇടപെടാമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളിലുമായി തിരിഞ്ഞു നില്‍ക്കുന്ന എം എല്‍ എമാര്‍ക്കെതിരെ തല്‍ക്കാലം അയോഗ്യതാ ഭീഷണിയില്ല. ഏതാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീര്‍പ്പ്‌ കല്‍പ്പിക്കുംവരെ എം എല്‍ എമാരുടെ അയോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളില്‍ സ്പീക്കര്‍ തീരുമാനം എടുക്കില്ല.

നിലവില്‍ പി ജെ ജോസഫിനൊപ്പം 3 എം എല്‍ എമാരും ജോസ് കെ മാണിക്കൊപ്പം 2 എം എല്‍ എമാരുമാണ് ഉള്ളത്. ആകെ 5 എം എല്‍ എമാരാണ് പാര്‍ട്ടിയ്ക്കുള്ളത്. ഇതില്‍ പിളരുന്ന വിഭാഗത്തിനൊപ്പം 4 എം എല്‍ എമാര്‍ വേണം. അതായത് ആകെ എം എല്‍ എമാരുടെ മൂന്നില്‍ രണ്ടു പേരുണ്ടെങ്കിലേ പിളര്‍ന്നു പോകുന്ന വിഭാഗത്തിന് അയോഗ്യതാ ഭീഷണി ഇല്ലാതാകൂ.

5 പേരുടെ പാര്‍ട്ടിയില്‍ 3 ല്‍ 2 എന്നത് 3.3 ആണ്. ജീവനുള്ളവയെ വിഭജിക്കുമ്ബോള്‍ പൂര്‍ണ്ണ സംഖ്യ ഇലക്ഷന്‍ കമ്മീഷന്‍ ആയെ പരിഗണിക്കുകയുള്ളൂ.

അതേസമയം, പാര്‍ട്ടി ചെയര്‍മാന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് ഇത് ബാധകമല്ല. ചെയര്‍മാന്റെ വിഭാഗത്തില്‍ നിന്നും പിളര്‍ന്നുപോകുന്ന എം എല്‍ എമാര്‍ക്ക് 3 ല്‍ 2 എം എല്‍ എമാരുടെ പിന്തുണയില്ലെങ്കില്‍ അയോഗ്യത നേരിടേണ്ടി വരും.

നിലവില്‍ കേരളാ കോണ്‍ഗ്രസ് – എമ്മിലെ തര്‍ക്കത്തില്‍ ആരാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്നത് ഇലക്ഷന്‍ കമ്മീഷന്‍ ആണ് തീരുമാനിക്കേണ്ടത്. അക്കാര്യം കമ്മീഷന്റെ പരിഗണനയിലാണ്.

പാര്‍ട്ടിയിലെ ഭൂരിപക്ഷം സംബന്ധിച്ച്‌ കമ്മീഷന്റെ മുമ്ബിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷമായിരിക്കും കമ്മീഷന്‍ തീരുമാനം കൈക്കൊള്ളുക. അതുവരെ ഇരു വിഭാഗം എം എല്‍ എമാര്‍ക്കും അയോഗ്യതാ ഭീഷണിയില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top