×

ജാസ്മിന്‍ ഷാ ഒന്നാം പ്രതി; 340 ലക്ഷം രൂപയുടെ തിരിമറി – ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയിലെ സാമ്ബത്തിക ക്രമക്കേടില്‍ 4 പേര്‍ക്കെതിരെ കേസെടുത്തു. ദേശിയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി. സംസ്ഥാന ട്രഷറായ ബിപിന്‍ എം പോള്‍, പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സാമ്ബത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്ബത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം ഡിജിപി ഉത്തരവിട്ടിരുന്നു. മൂന്നര കോടിയുടെ അഴിമതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് എഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.

ഇത് അംഗീകരിച്ചായിരുന്നു ഡിജിപി നിര്‍ദേശം. യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി.ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്നു പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കോടികളുടെ ക്രമക്കേടായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച്‌ അന്വേഷിച്ച ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി ശുപാര്‍ശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചര്‍ എന്നിവ ഫൊറന്‍സിക് പരിശോധനക്കണമെന്നും െ്രെകം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. ഡിജിപിക്ക് നല്‍കിയ പരാതി ആദ്യം അന്വേഷിച്ചത് തൃശൂര്‍ െ്രെകം ബ്രാഞ്ച് യൂണിറ്റാണ്. ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്.

എന്നാല്‍ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാര്‍ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി. തുടര്‍ന്ന് കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാര്‍ശ നല്‍കിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫീസില്‍ നിന്നും രേഖകള്‍ മോഷണം പോയെന്ന കാണിച്ചത് തൃശൂര്‍ കമ്മീഷണര്‍ക്ക് യുഎന്‍എ ഭാരവാഹികള്‍ പരാതിയും നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടന്നുവരുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top