×

മുഖ്യമന്ത്രി ദുരഭമാനം വെടിയണം; രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിന് നല്‍കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെള്ളപ്പൊക്ക കെടുതിയിലെ രക്ഷാ ദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടാള ഭരണം വേണമെന്നല്ല താന്‍ പറഞ്ഞത്, പട്ടാളത്തിന്റെ സേവനം ആവശ്യപ്പെടുന്നതില്‍ ദുരഭിമാനം എന്തിനെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സൈന്യത്തിനു മാത്രമേ പൂര്‍ണമായ വിധത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. പൊലിസിനും അഗ്നിശമനസേനയ്ക്കും പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാ ദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്നാവിശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ചെന്നിത്തല ഇന്നലെ നിവേദനം നല്‍കിയിരുന്നു. പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top