×

എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു; ദിലീപ്‌ വിഷയത്തില്‍ ഊര്‍മ്മിള ഉണ്ണി പറയുന്നത്‌ ഇങ്ങനെ

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കുന്നുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലെന്നും തിരിച്ചെടുക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരും കയ്യടിച്ചെന്നും താരസംഘടനയായ അമ്മയുടെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞ് നടി ഊര്‍മ്മിള ഉണ്ണി. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യം ഊര്‍മ്മിള ഉണ്ണിയാണ് അമ്മ യോഗത്തില്‍ ഉന്നയിച്ചതെന്ന വിവരം പുറത്തുവരികയും ഇത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യം നടി തുറന്നുപറയുന്നത്.

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയിലെ ക്രൗണ്‍ പ്‌ളാസയില്‍ നടന്നത് ശക്തമായ ഇരുമ്ബുമറയിലായിരുന്നു. ഒരു മാധ്യമത്തെ പോലും ്‌അടുപ്പിക്കാതെയായിരുന്നു യോഗം. എന്നാലും യോഗത്തിലെ സംഭവങ്ങള്‍ മറുനാടന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉച്ചഭക്ഷണത്തിന് തൊട്ടു മുമ്ബാണണ് ദിലീപ് വിഷയം യോഗത്തില്‍ സദസ്സില്‍ നിന്ന് ഉയര്‍ന്നത്. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്ന ചോദ്യം വനിതാ അംഗമായ ഊര്‍മിളാ ഉണ്ണിയെക്കൊണ്ടാണ് വേദിയില്‍ ഉയര്‍ത്തിയത്. ഇതിന് മറുപടിയായി ദിലീപിനെ പുറത്താക്കിയത് നിയമപരമല്ലെന്നും പുറത്താക്കിയതിന് എതിരെ ദിലീപ് കോടതിയില്‍ പോയാല്‍ സംഘടന കുടുങ്ങുമെന്നുമായിരുന്നു മറുപടി. പുറത്താക്കാനുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ചട്ടപ്രകാരമല്ല പുറത്താക്കല്‍ തീരുമാനമെന്നും പറഞ്ഞാണ് നടപടി പിന്‍വലിച്ച്‌ ദിലീപിന് അമ്മയിലേക്ക് വീണ്ടുമെത്താന്‍ അവസരമൊരുക്കിയത്.

താന്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചതിന്റെ പിന്നിലെ പ്രചോദനം എന്തായിരുന്നെന്ന് തുറന്നുപറയുകയാണ് ഊര്‍മ്മിള ഉണ്ണി. ദിലീപിനെ തിരിച്ചെടുക്കണമെന്ന മട്ടില്‍ യോഗത്തില്‍ ഊര്‍മിള ഉണ്ണി ആവശ്യപ്പെട്ടുവെന്ന തരത്തില്‍ ഇക്കാര്യം പ്രചരിച്ചതോടെ യോഗത്തില്‍ സംഭവിച്ചതെന്തെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.

യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങള്‍ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവര്‍ ചോദിച്ചു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാന്‍ താല്‍പര്യവും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല.

ഇനി ചോദ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ എല്ലാവരും കൂടി ദിലീപിന്റെ കാര്യം ഉന്നയിക്കണമെന്ന് നിര്‍ബന്ധിച്ചു. ഇത് ചോദിക്കാന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ വേദിയിലേക്ക് കയറി വന്ന് മൈക്കില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. വേദിയില്‍ കയറിയ ഞാന്‍ ‘നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്’ എന്ന പറഞ്ഞ് അക്കാര്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഊര്‍മിള ഉണ്ണി അഭിമുഖത്തില്‍ പറയുന്നത്. ഇതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായും താന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നതെന്നും ഊര്‍മ്മിള ആരോപിക്കുന്നു.

Related image

ആരും എതിരഭിപ്രായം പറഞ്ഞില്ല

ദിലീപിന്റെ കാര്യത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും മിണ്ടാതെ ഇരുന്നു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു. പത്രക്കാരുടെ ഭാഷയില്‍ കയ്യടിച്ച്‌ പാസാക്കി എന്ന് വേണമെങ്കില്‍ പറയാം. – ഇതാണ് ദിലീപിനെ തിരിച്ചെടുത്തതിനെ പറ്റി നടിക്ക് പറയാനുള്ളത്.

അതേസമയം, ഈ ചോദ്യം ഉന്നയിച്ചതിന് താന്‍ വിമര്‍ശനം നേരിട്ടതായും താരം പറയുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത് ഞാനാണെന്ന വാര്‍ത്ത വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി മോശം കമന്റുകള്‍ വന്നു. അതിനോട് പ്രതികരിക്കാന്‍ താല്‍പര്യമില്ല. എന്തെങ്കിലും അഭിപ്രായം പറയാന്‍ പലര്‍ക്കും പേടിയാണ്. വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തും. എനിക്ക് പക്ഷേ, എന്റെ കുടുംബം മുഴുവന്‍ പിന്തുണയും തരുന്നുണ്ട്. ഞാന്‍ മീറ്റിങില്‍ പറഞ്ഞതിന്റെ വിഡിയോ ആരും എടുത്തിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഷെയര്‍ ചെയ്യുമായിരുന്നു. അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാകുമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top