×

പത്തനാപുരം യൂണിയനിലെ അംഗങ്ങളാണു ഗണേഷ് കുമാറും മര്‍ദനമേറ്റവരും. സുകുമാരന്‍ നായര്‍;

കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയെയും മര്‍ദിച്ച കേസില്‍ പരസ്യ പ്രതികരണവുമായി എന്‍എസ്എസ് നേതൃത്വം.
മര്‍ദനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടില്ല. പത്തനാപുരം താലൂക്കു യൂണിയനിലെ അംഗങ്ങളാണു ഗണേഷ് കുമാറും മര്‍ദനമേറ്റവരും. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ അവര്‍ക്ക് അവകാശമില്ലേയെന്ന് ജന.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചോദിച്ചു. ബജറ്റ് പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ ആര്‍.ബാലകൃഷ്ണപ്പിള്ള ഇടപെട്ടു പരിഹരിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ക്കു കാന്‍സര്‍ ബാധിച്ചെന്നും അവര്‍ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും സമ്മേളനത്തില്‍ പങ്കെടുത്തു.

മര്‍ദനമേറ്റ യുവാവിന്റെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയതോടെയാണ് ഒത്തുതീര്‍പ്പിന് ശ്രമവുമായി ഗണേഷ് കുമാര്‍ എംഎല്‍എയും ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയത്. എന്നാല്‍, ഗണേഷ് കുമാര്‍ പരസ്യമായി മാപ്പു പറയുകയോ, മാപ്പ് എഴുതിനല്‍കുകയോ ചെയ്യണമെന്നാണ് മര്‍ദനമേറ്റ യുവാവിന്റെയും കുടുംബത്തിന്റെയും ആവശ്യം.

വിവാഹശേഷം മടങ്ങിയ തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് യുവാവിനെ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ മര്‍ദിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ചെയ്തു എന്നായിരുന്നു യുവാവിന്റെ ആരോപണം. എന്നാല്‍ രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ വരുമെന്നായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍ ആദ്യം പ്രതികരിച്ചത്. അമ്മയുടെയും മകന്റെയും പരാതി പൊലീസ് ആദ്യഘട്ടത്തില്‍ അവഗണിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top