×

ജനുവരി അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ധവാന്‍ കളിച്ചേക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലെ ആദ്യ മത്സരങ്ങള്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് നഷ്ടമായേക്കുമെന്നു സൂചന. താരത്തിന്റെ കണങ്കാലിനേറ്റ പരിക്കാണ് കാരണമെന്നാണ് ബിസിസിഐയിലെ മുതിര്‍ന്ന അംഗം വെളിപ്പെടുത്തിയത്. ധവാനെ എംആര്‍ഐ സ്കാനിംഗിനു വിധേയമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗിക റിപ്പോര്‍ട്ട് ഫിസിയോ സെലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടില്ല.ജനുവരി അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ധവാന്‍ കളിച്ചേക്കില്ലെന്നാണു സൂചന.

ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടുന്നത്. അഞ്ചിന് കേപ്ടൗണിലാണ് പരമ്ബരയിലെ ആദ്യ ടെസ്റ്റ്. മത്സരത്തിനു മുമ്ബ് ധവാന്‍ ഫിറ്റ്നസ് തെളിയിച്ചില്ലെങ്കില്‍ മുരളി വിജയ്ക്കൊപ്പം കെ.എല്‍.രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.

ധവാന്റെ പരിക്ക് ഗുരുതരമാണെങ്കില്‍ ടീമില്‍ നാലാം ഓപ്പണറായി തമിഴ്നാട് ബാറ്റ്സ്മാന്‍ അഭിനവ് മുകുന്ദിനെ ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top