×

വിരാട് കൗണ്ടി ക്രിക്കറ്റില്‍ കളിക്കില്ലെന്ന് സൂചന

ദില്ലി: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നട്ടെല്ലിന് പരക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് കൗണ്ടി കളിക്കാന്‍ കഴിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം വാര്‍ത്തയെക്കുറിച്ച്‌ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയാക്കി കൗണ്ടി ടീമായ സറേയ്ക്ക് വേണ്ടി കളിക്കാന്‍ പോകാനായിരുന്നു തീരുമാനം. എന്നാല്‍ നട്ടെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മാര്‍ഗമെന്ന നിലയിലായിരുന്നു കോഹ്‌ലി കൗണ്ടി ക്രിക്കറ്റില്‍ താത്പര്യം പ്രകടിപ്പിച്ചത്.

നേരത്തെ ചരിത്ര ടെസ്റ്റിനിറങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ ടീമില്‍ നിന്ന് കോഹ്‌ലി വിട്ട് നിന്നതും കൗണ്ടിയില്‍ കളിക്കാന്‍ വേണ്ടിയായിരുന്നു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരങ്ങളം താരത്തിന് നഷ്ടമായേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top