×

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ ഇന്ത്യയുടെ മേരികോം ഫൈനലില്‍

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബോക്സിങ് 48 കിലോ വിഭാഗത്തിൽ ഇന്ത്യൻ സൂപ്പർ താരം എം.സി.മേരികോം ഫൈനലിൽ. സെമിയിൽ ശ്രീലങ്കയുടെ അനുഷ ദിൽറുക്ഷിയെ പരാജയപ്പെടുത്തിയാണ് മേരികോമിന്റെ നേട്ടം.

അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. മുപ്പത്തിയഞ്ചുകാരിയായ മേരി കോം 39 കാരിയായ ദിൽരുക്ഷിയെ 5–0 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്. ഉയരക്കൂടുതലുണ്ടെങ്കിലും മൽസരത്തിൽ മേരികോമിനെതിരെ അത് പ്രയോജനപ്പെടുത്താൻ ദിൽരുക്ഷിക്കായില്ല. അവസാന മൂന്നു മിനിറ്റിൽ ദിൽരുക്ഷി മികവു കാട്ടാൻ ശ്രമിച്ചെങ്കിലും പരിചയസമ്പത്തിന്റെ പോരാട്ടം കാഴ്ചവച്ച മേരി കോം വിജയം സ്വന്തമാക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top