×

ഗെയില്‍ സമരം: സര്‍വകക്ഷിയോഗത്തിന് സമരക്കാര്‍ക്കും ക്ഷണം

കോഴിക്കോട്:മുക്കത്തെ ഗെയില്‍ സമരവുമായി ബന്ധപ്പെട്ടുള്ള സര്‍വകക്ഷിയോഗത്തിലേക്ക് സമരക്കാരില്‍ രണ്ട് പേരെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് വ്യവസായ മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. നാളെ വൈകിട്ട് നാലിന് കോഴിക്കോട് കലക്ട്രേറ്റിലാണ് സര്‍വകക്ഷിയോഗം ചേരുക. യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.

രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സമിരസമിതി നേതാക്കള്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച. വ്യവസായ മന്ത്രി എ.സി.മൊയ്തീനാണ് യോഗം വിളിച്ചത്.  ആദ്യം സമരത്തില്‍ ചര്‍ച്ചയില്ലെന്നായിരുന്നു കലക്ടര്‍ യു.വി.ജോസ് പറഞ്ഞത്. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. മുക്കം സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ അറിയിച്ചിരുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്. ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണം. സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന നിലപാട് അംഗീകരിക്കാനാകില്ല. ജനവാസ മേഖലയില്‍ പദ്ധതി വേണ്ടേന്ന സമരസമിതിയുടെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസെന്നും സുധീരന്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top