×

ഇരുനില കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി ക്രമവല്‍ക്കരിക്കും; വാണിജ്യ ടൂറിസം രംഗത്തിന് കുതിപ്പേകും ; നിയമം പാസാക്കി നിയമസഭ

ബില്ലിലൂടെ ക്രമപ്പെടുത്തുക ജീവിനോപാധിക്കായുള്ള 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങളാണ്

പട്ടയഭൂമിയിലെ വീടല്ലാത്ത നിർമാണപ്രവർത്തനങ്ങൾ ക്രമവത്കരിക്കുന്നതിനായി റവന്യുമന്ത്രി കെ.രാജനാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. 1960ലെ ഭൂപതിവു നിയമത്തിലാണ് ഭൂമി പതിച്ചുകൊടുക്കൽ നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ഇതനുസരിച്ച് ഭൂപതിവു നിയമത്തിന്റെ 1964ലെയും 1993ലെയും ചട്ടങ്ങളിൽ മാറ്റം വരുത്തി പുതിയ ചട്ടങ്ങളും ഉണ്ടാക്കുന്നതോടെ മലയോരമേഖലയിലെ പട്ടയഭൂമിയിൽ ഇതുവരെ നടത്തിയ എല്ലാ നിർമ്മാണപ്രവർത്തികൾക്കും നിയമപരമായ അംഗീകാരം കിട്ടും.

നിയമസഭ അംഗീകരിച്ച ഭേദഗതി നിയമത്തിൽ രണ്ടു വകുപ്പുകളാണു കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ളത്. പതിച്ചു കിട്ടിയ ഭൂമിയിൽ അനുവദിക്കപ്പെട്ടതിനു പുറമേ മറ്റ് ആവശ്യങ്ങൾക്കായി നടത്തിയ നിർമാണങ്ങൾ ക്രമവത്ക്കരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഒന്ന്. ഭേദഗതി ബില്ല് നിയമമാകുന്ന തീയതി വരെ ലഭിച്ചിട്ടുള്ള പട്ടയങ്ങളിൽ ഉൾപ്പെട്ട ഭൂമി മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാൻഅനുമതി നൽകുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് രണ്ടാമത്തേത്.

നിയമപ്രകാരം പട്ടയഭൂമി കൃഷിക്കും വീടുവെക്കാനുമാണ് ഉപയോഗിക്കാനാകുന്നത്.. എന്നാൽ, ഇതല്ലാതെ മറ്റാവശ്യങ്ങൾക്കും ഭൂമി ഉപയോഗിച്ചിട്ടുണ്ട്. പട്ടയ ഭൂമിയിൽ ക്വാറികളും റിസോർട്ടുകളും മറ്റും വന്നതോടെ പരാതി ഉയർന്നിരുന്നു.

ഇടുക്കിയിലെ ഭൂമി കൈയേറ്റക്കേസുകൾ പരിഗണിച്ചപ്പോൾ വിവിധ വകുപ്പുകളിൽനിന്ന് എതിർപ്പില്ലാരേഖകൾ നേടിയ ശേഷമേ നിർമാണപ്രവർത്തനങ്ങൾ നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ഇതു സംസ്ഥാനം മുഴുവൻ ബാധകമാക്കി. കോടതി വിധി അതേപടി നടപ്പാക്കുന്നത് സാമൂഹിക പ്രശ്നമായി മാറും എന്നതിനാലാണ് നിയമവും ചട്ടവും ഭേദഗതി ചെയ്യാൻ സർക്കാർ തിരുമാനിച്ചത്.

കൃഷിക്കു പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുകയും ജീവിത ഉപാധിക്കായുള്ള 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുകയുമാണ് നിയമഭേദഗതിയുടെ നേട്ടം. പൊതു ആവശ്യങ്ങൾക്കുള്ള സ്‌കൂൾ, ആശുപത്രി പോലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്താനും ഭേദഗതി വരും.

പട്ടയഭൂമിയിൽ ഖനനാനുമതി നൽകുന്നത് അടക്കമുള്ള പ്രശ്നങ്ങളിൽ

ചട്ടഭേദഗതി വരുന്നതോടെ മാത്രമേ വ്യക്തതയുണ്ടാകുകയുള്ളു. രവീന്ദ്രൻ പട്ടയങ്ങളിൽ അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്ന് നിയമഭേദഗതി ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.രാജൻ പറഞ്ഞു. 531 പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയമായി ഉള്ളത്. ഇതിൽ 471 എണ്ണം റദ്ദാക്കി. ഇ

വയിൽ 264 പട്ടയക്കാർ വീണ്ടും ക്രമവൽക്കരിക്കാൻ അപേക്ഷ നൽകി. ഇവയിൽ 240 പട്ടയങ്ങളിൽ സർവ്വേ നടപടികൾ പൂർത്തിയാക്കി. 69 പേർക്ക് പട്ടയം നൽകി. ശേഷിക്കുന്നവയിൽ അർഹമെന്ന് കണ്ടെത്തിയ 140 പേർക്ക് ഉടൻ പട്ടയം നൽകുമെന്നും നാലുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് എല്ലാവർക്കും പട്ടയം നൽകാനുള്ള നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടയഭൂമയിലെ നിർമ്മിതികൾ ക്രമവൽക്കരിക്കുന്നതിന് ഫീസ് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നതുകൊണ്ട് നിലവിലെ വ്യവസ്ഥാലംഘനങ്ങൾ മാത്രമാണ് ക്രമവൽക്കരിക്കപ്പെടുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top