×

ആലപ്പുഴ കോടതിയിലെ കമ്ബ്യൂട്ടറില്‍ വിചാരണ നടക്കുന്നതിനിടെ അശ്ശീല ദൃശ്യങ്ങള്‍

ലപ്പുഴ: ഓണ്‍ലൈൻ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്ബ്യൂട്ടറില്‍ അശ്ശീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലും അഡിഷണല്‍ സെഷൻസ് കോടതിയിലുമായിരുന്നു സംഭവം.

വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ കോടതി നടപടികള്‍ ആരംഭിച്ച്‌ അല്‍പം കഴിഞ്ഞായിരുന്നു രണ്ടിടത്തെയും കമ്ബ്യൂട്ടറുകളില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

പ്രിൻസിപ്പല്‍ കോടതി ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്ബോഴും സെഷൻസ് കോടതി പീഡനക്കേസിലെ സാക്ഷി വിസ്താരം നടത്തുമ്ബോഴുമായിരുന്നു സംഭവം. ജഡ്ജിയുടെ പരാതിയില്‍ എസ്പിയും സൈബര്‍ പൊലീസും സ്ഥലത്തെത്തി കേസെടുത്തു.

ആരുടെയോ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കമ്ബ്യൂട്ടറിലേക്ക് കയറിയത്. ഹാക്കിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വിചാരണത്തടവുകാരെയും ദൂരെയുള്ള സാക്ഷികളെയും വിഡിയോ കോണ്‍ഫറൻസ് വഴിയാണ് ജില്ലാ കോടതികള്‍ തെളിവെടുപ്പ് നടത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top