×

വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

കായംകുളം: മൈക്രോ ഫിനാന്‍സിന്‍ നിന്നും വായ്പയെടുത്ത സംഘങ്ങള്‍ യൂണിയന്‍ ഓഫിസില്‍ നല്‍കിയ തുക ബാങ്കില്‍ അടച്ചിട്ടില്ലെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വെള്ളാപ്പള്ളി നടേശനെ കൂടാതെ കായംകുളം യൂണിയന്‍ പ്രസിഡന്റ് വേലഞ്ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ്ലാല്‍, മുന്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവരെയാണ് പ്രതികളാക്കിയിട്ടുള്ളത്.

യുണിയന്‍ മുഖേന കായംകുളത്തെ വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത സ്വയം സഹായസംഘങ്ങളിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. ബാങ്ക് വായ്പ യൂണിയന്‍ മുഖേന തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ് യൂണിയന്‍ വായ്പ തരപ്പെടുത്തിക്കൊടുത്തത്.

ബാങ്ക് പലിശയെക്കാള്‍ ഉയര്‍ന്ന പലിശ ഈടാക്കി സംഘാംഗങ്ങള്‍ വായ്പതുക യൂണിയനില്‍ ഗഡുക്കളായി അടച്ചു. എന്നാല്‍, അടവ് പൂര്‍ത്തിയായിട്ടും ബാങ്കില്‍നിന്ന് സംഘാംഗങ്ങള്‍ക്ക് കുടിശ്ശിക നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. യൂണിയനില്‍ അടച്ച തുക കൃത്യമായി ബാങ്കില്‍ അടച്ചിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top