×

പി ബി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ ജില്ലാ കമ്മിറ്റി മാറ്റുമോ ? കളി തീക്കളിയാവുന്നു- എന്തായാലും ജോസഫ് അങ്കത്തിന്

കോട്ടയം : തോമസ് ചാഴികാടന് വേണ്ടി മുറവിളി കൂട്ടിയത് സണ്ണി തെക്കേടം. എന്നാല്‍ സണ്ണിയെ തെക്കേടത്തെ മുമ്പില്‍ നിര്‍ത്തി കളിപ്പിച്ചത് ജോസ് കെ മാണിയാണെന്ന് ജോസഫ് വിഭാഗം. എന്തായാലും പി ബി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ ജില്ലാ കമ്മിറ്റി കൂടി മാറ്റുമോയെന്നാണ് ജോസഫ് പക്ഷ നേതാക്കള്‍ ചോദിക്കുന്നത്. എന്തായാലും കറുത്ത പുക ഉയരുന്നതില്‍ അണികള്‍ ഏറെ നിരാശരായിരിക്കുകയാണ്. പി ജെ ജോസഫ് വിഭാഗം മറ്റൊരു ഗ്രൂപ്പായി യുഡിഎഫില്‍ തന്നെ തുടരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സീറ്റില്ലായെന്ന പ്രഖ്യാപനം വന്നാല്‍ അടുത്ത നടപടികള്‍ ഉടന്‍ ആലോചിക്കും.

 

നാളെ രാവിലെ 11 ന് ജോസഫ് വിഭാഗം നേതാക്കള്‍ ഒത്തുകൂടും. അതിന് ശേഷം ചെയര്‍മാന്റെ തീരുമാനത്തിനായി കാതോര്‍ക്കും. ജോസഫിന്റെ ഇടയാതെ നോക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണെന്നാണ് ജോസ് കെ മാണി പറയുന്നത്. അതിനാല്‍ തങ്ങളുടെ കോട്ടയം സീറ്റില്‍ തങ്ങള്‍ ആളെ പ്രഖ്യാപിക്കും. ജോസഫിനെ വേണമെങ്കില്‍ ഇടുക്കി സീറ്റില്‍ മല്‍സരിപ്പിക്കൂവെന്നാണ് ജോസ് കെ മാണി പറയുന്നത്.

 

കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു മുന്നണി നേതാക്കളെയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജോസ് കെ മാണി യോഗത്തില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top