×

കൃഷ്ണന്‍ പറയുന്നു… മോദി വീണ്ടും വരും

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ എംപിയും നടനുമായ നിതീഷ് ഭരദ്വാജ്. പ്രശസ്തമായ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായും പത്മരാജന്റെ ഞാന്‍ ​ഗന്ധര്‍വന്‍ സിനിമയില്‍ ​ഗ​ന്ധര്‍വനായും സ്ക്രീനിലെത്തിയ നിതീഷ് മലയാളികള്‍ക്ക് ഏറെ പരിചിതനാണ്.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്ത നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്താന്‍ അഞ്ച് വര്‍ഷം പോര. അതിനായി അദ്ദേഹം വീണ്ടും അധികാരത്തില്‍ വരും. വികസന തുടര്‍ച്ച ഉണ്ടാകുമെന്നും നിതീഷ് പറഞ്ഞു.

കോണ്‍​ഗ്രസിന്റെ ദീര്‍ഘകാലം നീണ്ടുനിന്ന ഭരണത്തില്‍ നിന്ന് ലഭിക്കാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കാണിച്ചു തന്നു. ‍ഞാന്‍ ​ഗന്ധര്‍വന്‍ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ നിന്ന് തൃശ്ശൂര്‍ക്ക് പോയിരുന്നു. അതില്‍ നിന്ന് എത്രയോ വലിയ മാറ്റമാണിന്നുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ അത്രത്തോളം മാറി. താന്‍ താമസിക്കുന്ന മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാ​ഗങ്ങളിലും ഈ മാറ്റം കാണാം.

നമ്മുടെ രാജ്യത്തിന് വേണ്ടത് ഇത്തരത്തില്‍ വേ​ഗത്തിലുള്ള വികസനമാണ്. ചൈന വളരുന്നു, ജപ്പാന്‍ വളരുന്നു എന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരു സര്‍ക്കാരും എല്ലാ രം​ഗത്തും ഇത്ര വേ​ഗത്തിലുള്ള വളര്‍ച്ച കൊണ്ടു വന്നിട്ടില്ല. മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും അതിവേ​ഗത്തിലുള്ള വികസനമാണ് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഭരണം ഇന്ത്യക്കിനും ആവശ്യമാണെന്നും നിതീഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്നെ രാജ്യത്തിന് വലിയ ചെലവാണ്. സ്ഥിരതയുള്ള ഭരണം ഉണ്ടാകണം. ഇടക്കാല തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ മറ്റുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കണം. വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നും നിതീഷ് വ്യക്തമാക്കി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top