×

അഭിമന്യൂ വധക്കേസ്: പ്രധാന പ്രതികളിലൊരാള്‍ കീഴടങ്ങി

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി ആരിഫ ബിന്‍ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ ഏര്‍പ്പെടുത്തിയത് ആരിഫാണെന്നാണ് പൊലീസ് കണ്ടെത്തല്‍. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ചതിനും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

രണ്ടര മാസം മുന്‍പ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആരിഫ ബിന്‍ അടക്കമുള്ള എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടുപേര്‍ക്കെതിരെയായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്.കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു പൊലീസിന്റെ പട്ടികയിലുള്ളത്. അന്വേഷണം പൂര്‍ത്തിയാവുമ്ബോള്‍ ഏതാനും പേര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top