×

യുവതികളെ രക്ഷപ്പെടുത്തിയ ടെറസിനു മുകളില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എ.എന്‍.ഐ പുറത്തുവിട്ട

കൊച്ചി: പ്രളയക്കെടുതിയില്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് വീടിന്റെ ടെറസില്‍ നിന്നൊരു നന്ദിപ്രകാശനം.

കഴിഞ്ഞ 17ാം തിയ്യതി കൊച്ചിയില്‍ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയ വീടിന്റെ ടെറസിനു മുകളില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എ.എന്‍.ഐ ആണ് പുറത്തുവിട്ടത്. ടെറസിനു മുകളില്‍ വെളുത്ത നിറത്തില്‍ താങ്ക്‌സ് എന്നെഴുതിയ ചിത്രമാണ് എ.എന്‍.ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതെഴുതിയത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും പ്രളയത്തില്‍ ജീവന്‍ രക്ഷപ്പെടുത്തിയ നാവികസേനാംഗങ്ങള്‍ക്കുള്ള നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top