×

തൃക്കാക്കരയില്‍ ലീഡ് കണക്ക് കൂട്ടലുകള്‍, പ്രതീക്ഷകള്‍ ഇങ്ങനെ LDF = 3000 വോട്ട് ; UDF = 8000 ബിജെപിക്ക് = 21,000 ;

തൃക്കാക്കര: കൂട്ടലും കിഴിക്കലും കഴിഞ്ഞ് എങ്ങനെ നോക്കിയാലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് തൃക്കാക്കരയില്‍ എല്‍.ഡി.എഫും യു.ഡി.എഫും.

പതിനായിരത്തോളം വോട്ടാണ് യു.ഡി.എഫ് കാണുന്ന ഭൂരിപക്ഷമെങ്കില്‍ 3000 മാണ് എല്‍.ഡി.എഫിന്‍റെ കണക്കുകളിലുള്ള ലീഡ്.7500 നും പതിനായിരത്തിനുമിടയില്‍ വോട്ട് കൂടുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.

പോളിങിന് തൊട്ടുമുമ്ബുവരെയുണ്ടായിരുന്ന ആത്മവിശ്വാസം യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇപ്പോഴില്ല. പി.ടി തോമസിന് കിട്ടിയ 14329 വോട്ടിനേക്കാള്‍ ലീഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്ന നേതാക്കള്‍ ഉമ തോമസ് കുറഞ്ഞത് 10000 വോട്ടിനെങ്കിലും ജയിക്കുമെന്ന നിലപാടിലേക്ക് മാറി. ജോ ജോസഫിന്റെ കുറഞ്ഞ ഭൂരിപക്ഷം 5000 എന്നായിരുന്നു എല്‍.ഡി.എഫ് കണക്ക്. വോട്ടെടുപ്പിന് ശേഷം അത് 3000 ത്തിലേക്ക് താഴ്ന്നു. ഉദ്ദേശിച്ചത്ര പോളിങ് വര്‍ധിക്കാത്തതാണ് മുന്നണികള്‍ ആശങ്കയിലാകാന്‍ കാരണം.

കഴിഞ്ഞ തവണത്തെ 15483 വോട്ടെന്നത് 22000ത്തിന് മുകളിലെത്തിക്കുമെന്ന വിശ്വസം ബി.ജെ.പി ക്യാമ്ബിനുമുണ്ട്. ആകെയുള്ള 196805 വോട്ടര്‍മ്മാരില്‍ 20000ത്തോളം പേര്‍ സ്ഥലത്തില്ലാത്തതിനാല്‍ വോട്ടുചെയ്യാനെത്തിയില്ലെന്ന് മുന്നണികള്‍ പറയുന്നു. ട്വന്‍റി ട്വന്‍റി-ആം ആദ്മി സഖ്യം മത്സരിക്കാത്തതിനാല്‍ പ്രധാന മുന്നണികളോട് താത്പര്യമില്ലാത്തവര്‍ പോളിങ് ബൂത്തിലേക്ക് പേയിട്ടില്ലെന്ന നിഗമനത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top