×

ഒഴുക്കില്‍പെട്ട മകളെ രക്ഷിച്ചെങ്കിലും പിതാവ് മരണത്തിന് കീഴ്‌പ്പെട്ടു കാസര്‍ഗോഡുകാരന്‍ ഇടുക്കിയില്‍ മുങ്ങി മരിച്ചു

ഇടുക്കി മൂലമറ്റത്ത് ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാന്‍ കനാലില്‍ ചാടിയ പിതാവ് മുങ്ങി മരിച്ചു. കുട്ടി രക്ഷപ്പെട്ടു. കാസര്‍കോട് രാജപുരം നിരവടിയില്‍ പ്രദീപനാണ് (45) മരിച്ചത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു അപകടം. പ്രദീപനും കുടുംബവും മൂലമറ്റത്തെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഇളയ മകള്‍ പൗര്‍ണമിയെ (11) രക്ഷിക്കുന്നതിനാണ് പ്രദീപന്‍ വെള്ളത്തില്‍ ചാടിയത്. തുടര്‍ന്ന് കുട്ടിയെ തോളിലേറ്റിയെങ്കിലും പ്രദീപനും ഒഴുക്കില്‍പ്പെട്ടു.

ഇതിനിടെ പ്രദീപന്റെ ഭാര്യ രാധ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഓടിയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കനാലിനു മുകളില്‍ നിന്ന് പ്രദീപന് രക്ഷപ്പെടാന്‍ കയറിട്ടു കൊടുത്തെങ്കിലും പിടിക്കാനായില്ല.അവശനായ പ്രദീപന്‍ പൗര്‍ണമിയെ കനാലിനരികിലേക്ക് തള്ളിവിട്ട ശേഷം വെള്ളത്തിലേക്ക് താഴ്ന്നു. ഇതിനിടെ കനാലിലേക്ക് ചാഞ്ഞുനിന്ന പേരമരത്തിന്റെ ചില്ലയില്‍ തൂങ്ങിക്കിടന്ന കുട്ടിയെ സമീപത്തെ എ.കെ.ജി കോളനി നിവാസിയായ രഞ്ജിത്താണ് രക്ഷിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സാണ് രഞ്ജിത്തിനെയും കുട്ടിയെയും കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദീപനെ പുറത്ത് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ : രാധ. മക്കള്‍: പ്രസ്‌തിത, പൗര്‍ണമി. സംസ്‌കാരം കാസര്‍കോട്ട് നടത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top