×

‘തൊബാമ’യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

സൗഹൃദത്തിന്റെ കഥ പറയുന്ന തൊബാമ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി് മുന്നേറുകയാണ്. ‘പ്രേമം’ ടീം ഒന്നിക്കുന്ന ചിത്രമെന്ന തരത്തില്‍ ചിത്രീകരണത്തിന്റെ തുടക്കം മുതലേ സിനിമയെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുന്നു. നര്‍മ്മവും പ്രണയവും സൗഹൃദവും ആക്ഷനും ഒന്നിച്ചു ചേര്‍ത്തിരിക്കുന്ന ട്രെയിലറാണിത്.

മൊഹ്‌സിന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീന്‍, സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും അല്‍ഫോണ്‍സ് പുത്രനുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.

കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്‌സിനും ചേര്‍ന്നാണ്. സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. രാജേഷ് മുരുഗേസന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top