×

ദിലീപ്‌ ആരാധകന്റെ കഥയുമായി ഷിബു , ഫസ്റ്റ് ലുക്ക് പുറത്ത്

നടന്‍ ദിലീപിന്റെ ആരാധകന്റെ കഥ പറയുന്ന ഷിബുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. അര്‍ജുന്‍, ഗോകുല്‍ എന്നിവരാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. പുതുമുഖ നടനായ കാര്‍ത്തിക്ക് നായകനാകും.

കാര്‍ഗോ സിനിമാസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.’ ആരാധകര്‍… അവരുടെ ആര്‍പ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നതു… അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നതും… കറ കളഞ്ഞ ആ സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് കൊട്ടകകളെ നിറയ്ക്കുന്നതുമെന്ന് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിനിമയുടെ ഷൂട്ടിംഗ് പാലക്കാടാണ് നടക്കുക. ഷിബു തീയേറ്റര്‍ ജോലിക്കാരനായ പിതാവില്‍ നിന്നുമാണ് സിനിമയോടെ അടുക്കുന്നത്. ദിലീപിന്റെ 90 കളിലെ സിനിമകള്‍ ഷിബുവിനെ ദിലീപിന്റെ ആരാധകനായി മാറ്റുന്നു.

ഈ സിനിമയുടെ കഥ പ്രണീഷ് വിജയനാണ് നിര്‍വച്ചിരിക്കുന്നത്. സച്ചിന്‍ വാര്യര്‍ സംഗീതമൊരുക്കുന്നു.

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആരാധകര്‍… അവരുടെ ആര്‍പ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നതു… അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നതും… കറ കളഞ്ഞ ആ സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് കൊട്ടകകളെ നിറയ്ക്കുന്നതും… സിനിമ എന്ന വ്യവസായത്തെ നിലനിര്‍ത്തുന്നതും… ഇതാ അവരില്‍ ഒരാളുടെ, അല്ല നമ്മളില്‍ ഒരാളുടെ കഥയുമായി… ജനപ്രിയനായകന്റെ ആരാധകന്റെ കഥയുമായി… ഒരു സിനിമ! സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ നിങ്ങള്‍ക്കായി.. #Firstlookposter-
All the very best dear brothers Arjun and Gokul??
Welcome new hero Karthik ??

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top