×

‘ലാലേട്ടാ ലാ..ലാ…ല’; ‘മോഹന്‍ലാല്‍’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ”ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്…ലാലേട്ടാ ലാ..ലാ…ല’ എന്ന ഗാനത്തിന്റെ ഓഡിയോ തരംഗമായിരുന്നു. അതേ പാട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

സിനിമയില്‍ നായകവേഷത്തില്‍ എത്തുന്ന നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ ജീവിതത്തെക്കുറിച്ചുള്ളതാണ് ചിത്രം.

മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ വിവധ പ്രായത്തിലുള്ള മോഹന്‍ലാല്‍ ആരാധന വ്യക്തമാക്കുന്നതാണ് ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫ്. അജു വര്‍ഗീസ് ഉള്‍പ്പെടെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top