×

മറഡോണ സംവിധായകന്‍ വിഷ്ണു നാരയണിനെ പരിചയപ്പെടുത്തി ആഷിഖ് അബു.

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിഷ്ണുവിനെ പരിചയപ്പെടുത്തിയത്. ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മറ്റൊരു ഫിലിം മേക്കര്‍ എന്നാണ് ആഷിഖ് അബു വിഷ്ണുവിനെ വിശേഷിപ്പിച്ചത്.

ടൊവീനോ തോമസ് നായകനായ ചിത്രത്തില്‍ പുതുമുഖമായ ശരണ്യ എസ്. നായരാണ് നായിക. ലിയോണ ലിഷോയ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. വിനോദ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമായ മറഡോണയുടെ തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്.

ഈ സിനിമയുടെ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആഷിഖ് അബുവും ദിലീഷ് പോത്തനും ചേര്‍ന്നാണ് വിഷ്ണുവിനെ പരിചയപ്പെടുത്തിയത്. ആഷിഖ് അബുവിന്റെയും ദിലീഷിന്റെയും അസോസിയേറ്റ് ഡയറക്ടറായിരുന്നു വിഷ്ണു. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും അസോസിയേറ്റായിരുന്നു.

കേള്‍ക്കുമ്പോള്‍ ഫുട്‌ബോളുമായി ബന്ധമുണ്ടെന്ന് തോന്നുമെങ്കിലും അങ്ങനയല്ല ഈ ചിത്രത്തിന്റെ കഥ. ആക്ഷന്‍ മൂഡുള്ള ഒരു ഫീല്‍ ഗുഡ് മൂവി എന്നാണ് മറഡോണയെ സംവിധായകന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top