×

മലയാളി മോദി സിനിമയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരന്‍ എന്ന നിലയില്‍ പ്രശസ്തനായ മാത്തില്‍ കുറുവേലിയിലെ പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍ സിനിമയിലേക്ക്. കന്നഡ സിനിമയിലാണ് രാമചന്ദ്രന്‍ വേഷമിടുന്നത്. പ്രധാനമന്ത്രിയായിട്ടാണ് രാമചന്ദ്രന്‍ അഭിനയിക്കുക. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം രാമചന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നാട്ടുകാരനായ പ്രകാശ് ബാബുവാണു ആളെ തിരിച്ചറിയുന്നത്. പിന്നീട് ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ രാമചന്ദ്രന്‍ ദേശീയ ശ്രദ്ധ നേടി.

ഈ സാഹചര്യത്തിലാണ് കന്നഡ സംവിധായകന്‍ അപ്പി പ്രസാദിന്റെ ‘സ്റ്റേറ്റ്‌മെന്റ്’ സിനിമയില്‍ രാമചന്ദ്രനു അവസരം ലഭിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ബെംഗളൂരുവിലും കൂര്‍ഗിലുമായിരുന്നു ചിത്രീകരണം. നിര്‍മാണം കെ.എച്ച് വേണുവാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top