×

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ് സംഗീതം. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സെന്‍സറിങ് നേരെത്ത പൂര്‍ത്തിയാക്കിയിരുന്നു. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം റിലീസ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് കമ്മാരസംഭവം. പീരിഡ് ഡ്രാമ ചിത്രമായ കമ്മാരസംഭവം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. തമിഴ് നടനായ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയ്ലറിനും ടീസറിനും ഫസ്റ്റ്ലുക്കിനുമൊക്കെ വലിയ സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കട്ട താടി വെച്ചുള്ള ദിലീപിന്റെ ലുക്കുകള്‍ എല്ലാം തന്നെ ക്ലിക്കാകുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top