×

ജിമിക്കി കമ്മല്‍ പാട്ടിനു നൃത്തം ചെയ്തിലൂടെ സോഷ്യല്‍ മീഡിയില്‍ താരമായ ഷെറില്‍ ജി. കടവന്‍റെ പുതിയ മ്യൂസിക്ക് വീഡിയോ

ശ്യാം കുമാര്‍ സംവിധാനം ചെയ്ത ‘ദേര്‍ ഈസ് നോ ഗുഡ്‌ബൈ’ എന്ന വീഡിയോയില്‍ ഷെറിലിനു പുറമെ വിദേശ വനിതയായ ഐറിന മിഹാല്‍കോവിച്ചും അഭിനയിക്കുന്നുണ്ട്.

മെജോ ജോസഫ് സംഗീതം നല്‍കിയിരിക്കുന്ന മ്യൂസിക്കല്‍ വീഡിയോയില്‍ ഷെറിലും ഐറിന മിഹാല്‍കോവിച്ചും തമ്മിലുള്ള സൗഹൃദമാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷെറിലിന്റെ വിവാഹനിശ്ചയം നടന്നത്. പുതിയ മ്യൂസിക്കല്‍ വീഡിയോയില്‍ വിവാഹരംഗങ്ങളുണ്ട്.

കളമശേരി രാജഗിരി കോളജിലെ അധ്യാപികയാണ് ഷെറിന്‍. ശ്രീകാന്ത് ഈശ്വറാണ് മ്യൂസിക്കല്‍ വീഡിയോയുടെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top