×

ബിജുമേനോന്‍ ചിത്രം പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രം പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ജയന്‍ വന്നേരിയുടെ മുന്‍ അസോസിയേറ്റ് ആണ് റഫീഖ്. വീക്ക് എന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഫാമിലി ചിത്രമാണ് പടയോട്ടമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്, തൃശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ പ്രാദേശിയ ഭാഷാ ശൈലികള്‍ കൈകാര്യം ചെയ്ത് കയ്യടി നേടിയ ബിജുമേനോന്‍ പടയോട്ടത്തില്‍ എത്തുമ്പോള്‍ തിരുവനന്തപുരം ഭാഷയിലാണ് സംസാരിക്കുക.

പ്രശാന്ത് രവീന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമായുണ്ട് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വീക്ക് എന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ നാലാം നിര്‍മ്മാണസംരംഭമാണ് പടയോട്ടം. ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top