×

യെദ്യൂരപ്പയാണ് ഇനി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി എത്തേണ്ടത് : നരേന്ദ്രമോദി.

ദാവന്‍ഗരെ: കര്‍ണാടകത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ കര്‍ഷകര്‍ക്ക് വരാനിരിക്കുന്നത് അച്ചാദിന്‍ (നല്ല ദിനങ്ങള്‍)ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കര്‍ഷകന്റെ മകന്‍ കൂടിയായ യെദ്യൂരപ്പയാണ് ഇനി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി എത്തേണ്ടത്.

കര്‍ണാടകയിലെ സാധാരണ ജനങ്ങള്‍ക്കെല്ലാം അതൊരു സുവര്‍ണാവസരമായിരുന്നുവെന്നും മോദി പറഞ്ഞു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ ബി.എസ് യോദ്യൂരപ്പയുടെ 75 ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച്‌ നടന്ന
കര്‍ഷകരുടെ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്ബോഴും സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ ജനങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലും ഇത് തന്നെ സംഭവിക്കും. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top