×

ആരാധകരെ കൈയ്യിലെടുത്ത് വീണ്ടും ലാല്‍ മാജിക്

നീ മധു പകരൂ.എന്ന പാട്ടുപാടിയാണ് ആരാധകരെകയ്യിലെടുത്തിരിക്കുന്നത് . പല തവണ മോഹന്‍ലാല്‍ ഇതു തെളിയിച്ചിട്ടുണ്ട്. നല്ല ഗായകനാണ് എന്ന് പലതവണ തെളിയിച്ചിട്ടുണ്ട് സൂപ്പർ സ്റ്റാർ . സിനിമകളില്‍ മാത്രമല്ല അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ട്. അതുപോലെ ലാല്‍ പാടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അനശ്വര നടന്‍ പ്രേം നസീറും ഷീലയും ജോഡികളായെത്തിയ ‘മൂടല്‍മഞ്ഞ്’ സിനിമയില്‍ യേശുദാസ് പാടിയ മനോഹര ഗാനം ‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ എന്ന ഗാനവുമായാണ് ഇക്കുറി മോഹന്‍ലാല്‍ രംഗത്തെത്തിയത്. ലാലേട്ടന്റെ ഗാനത്തിന് സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ ആലാപനം മനോഹരമായി.

സുരാജ് വെഞ്ഞാറമൂട് ലാലേട്ടന്റെ ആലാപനത്തിന് പ്രോല്‍സാഹനം നല്‍കി ഒപ്പംനിന്നു. പാട്ടു പാടി കഴിഞ്ഞശേഷം സന്തോഷം കൊണ്ട് മോഹന്‍ലാല്‍ പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിക്ക് ഉമ്മയും നല്‍കി. മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് മോഹന്‍ലാല്‍ ആരാധകരെ പാട്ടുപാടി കൈയ്യിലെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top