×

അല്‍ഫോണ്‍സ് പുത്രനും ‘പ്രേമം’ ടീമും വീണ്ടുമെത്തുന്നു; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മലയാളി പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരവും പ്രേമവും എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. പുത്തന്‍ ചിത്രം ഇറങ്ങുന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. തൊബാമ എന്ന പേര് പുറത്തു വന്നിട്ടും ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവി്ട്ടിരിക്കുകയാണ്.

അല്‍ഫോണ്‌സിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നുണ്ട്. നിലവിലുണ്ടായിരുന്ന സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടായിരിക്കും അല്‍ഫോണ്‍സിന്റെ സിനിമകള്‍. പുതിയ ചിത്രത്തില്‍ അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടുമാണ് നിര്‍മ്മാതാക്കള്‍. മൊഹ്‌സിന്‍ കാസിം ആണ് സംവിധായകന്‍. സമീറ സനീഷാണ് വസ്ത്രാലങ്കാരം.

പുതിയ ചിത്രത്തില്‍ പ്രേമത്തിലെ ടീമാംഗങ്ങളും എത്തുകയാണ്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top