×

ഹിമാചല്‍ നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി;

നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. 50,25,941 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012-ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 0.5 ശതമാനം കൂടുതലാണിത്. 2012ല്‍ ആകെയുള്ള 68 സീറ്റില്‍ കോണ്‍ഗ്രസ്-36, ബിജെപി.-26, ഹിമാചല്‍ ലോക്ഹിത് പാര്‍ട്ടി-1, സ്വതന്ത്രര്‍-5 എന്നിങ്ങനെയായിരുന്നു സീറ്റ് നില. നിലവില്‍ കോണ്‍ഗ്രസിന് അംഗബലം കുറഞ്ഞ്-35, ബിജെപി.-28 എന്നിങ്ങനെയാണ്.

ഹിമാചല്‍ നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി. പുതുച്ചേരി, പഞ്ചാബ് എന്നിവയ്ക്ക് പുറമെ അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാം, മേഘാലയ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ഭരണമുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top