×

ലൈംഗിക രംഗങ്ങളുള്ള പരസ്യത്തിന് മാത്രമാണ് വിലക്ക്; സണ്ണി ലിയോണ്‍ അഭിനയിച്ച മാന്‍ഫോഴ്സ് …..

ദില്ലി: രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണിവരെ ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുരുതെന്ന ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലൈംഗിക രംഗങ്ങള്‍ ഇല്ലാത്ത ഗര്‍ഭനിരോധന ഉറകളുടെ പരസ്യം എല്ലാ സമയത്തും സംപ്രേക്ഷണം ചെയ്യാമെന്നും സര്‍ക്കാര്‍ ഇന്നലെ ഇറക്കിയ വിശദീകരണക്കുറുപ്പില്‍ പറയുന്നു.

ഗര്‍ഭ നിരോധന ഉറകളുടെ പരസ്യത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ഹൈക്കോടതി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. നിരോധം ഏര്‍പ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ രാജസ്ഥാനിലെ ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

ഈ മാസം ഡിസംബര്‍ 11 നാണ് രാവിലെ ആറുമണി മുതല്‍ രാത്രി 10 മണിവരെ ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കിയത്. ഇത്തരം പരസ്യങ്ങളിലുള്ള അശ്ലീല ദൃശ്യങ്ങള്‍ കുട്ടികള്‍ കാണുമെന്നതാണ് ഇതിന് ന്യായമായി മന്ത്രാലയം പറഞ്ഞത്.

ഗര്‍ഭ നിരോധന ഉറകളുടെ പരസ്യങ്ങള്‍ മുതിര്‍ന്നവരെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അതിനാല്‍ കുട്ടികള്‍ ടിവിയ്ക്ക് മുന്നിലിരിക്കുന്ന പ്രൈം ടൈമില്‍ ഇവ കാണിക്കരുത്. അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഇതുസംബന്ധിച്ച പരാതികളും ലഭിച്ചുവെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

സണ്ണി ലിയോണ്‍ അഭിനയിച്ച മാന്‍ഫോഴ്സ് കോണ്ടത്തിന്റെ പരസ്യം ഗുജറാത്തില്‍ വലിയ ഹോര്‍ഡിംഗുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നവരാത്രിയോട് അടുത്ത സമയത്തായതിനാല്‍ ഈ നവരാത്രി സ്നേഹത്തോടെ ആഘോഷിക്കൂ എന്നൊരു തലവാചകവും ഉണ്ടായിരുന്നു. നവരാത്രി എന്നൊരു വാക്ക് കണ്ടുപോയി എന്നതിനാല്‍ ഹൈന്ദവ സംഘടനകള്‍ പരസ്യത്തിനെതിരായി തിരയുകയും ഇതാണ് പരസ്യം പെട്ടെന്ന് നിരോധിക്കാന്‍ കാരണമാതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top