×

ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി; റിപ്പോര്‍ട്ട് ഉടൻ – ജോര്‍ജ്ജ് കുര്യന്‍

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ഇതിനായി നിയോഗിച്ച സമിതി നിയമവശങ്ങള്‍ പഠിച്ച് വരികയാണ്. എന്നാല്‍ നിലവിലെ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ സമിതിയുടെ പരിഗണനാ പരിധിയില്‍ ഇല്ലെന്നും കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി.

ജനസംഖ്യയില്‍ ഹിന്ദുമത വിശ്വാസികള്‍ മറ്റു മത വിഭാഗങ്ങളേക്കാള്‍ കുറവുള്ള സംസ്ഥാനങ്ങളായ ജമ്മുകാശ്മീര്‍, പഞ്ചാബ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പുറമെ ലക്ഷദീപിലും ഹിന്ദു മത വിശ്വാസികളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചാണ് സമിതി പഠിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചെന്ന് സമിതി അംഗവും ന്യാനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യനും ആയ ജോര്‍ജ് കൂര്യന്‍ പറഞ്ഞു.

ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നഷ്ടമാകുമോ എന്ന ചോദ്യത്തിന് ഉപാധ്യക്ഷന്റെ മറുപടിയായി “മൂന്നംഗ സമിതി അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സമതിയാണ്. നിയമ വശങ്ങള്‍ പരിശോധിച്ച് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ തീരുമാനമെടുക്കൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top