×

മെഹ്ബൂബ മുഫ്തി രാജി വച്ചു; ബിജപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി; സംസ്ഥാനം രാഷ്ട്രപതിഭരണത്തിലേക്ക്

ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ പിഡിപി ബിജെപി സഖ്യം വേര്‍പിരിഞ്ഞു. പിഡിപിയുമായി സഖ്യം പിന്‍വലിക്കുന്നുവെന്ന കാര്യം ബിജെപിയാണ അറിയിച്ചത്. 2014 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം രൂപീകരിച്ചത്. കത്വ വിഷയത്തില്‍ ഉള്‍പ്പടെ പ്രതിഷേധം ശക്തമായപ്പോള്‍ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ വളരെ നിര്‍ണ്ണായകമായ സ്വാധീനമാണ് ഈ തീരുമാനം ചെലുത്തുക. ബിജെപിക്ക് നിരന്തരം ഘടകകക്ഷികളെ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പോലും പിഡിപിയുമായി സഖ്യം നിലനിര്‍ത്താനും പരമാവധി ഒരുമിച്ച്‌ നില്‍ക്കാനുമാണ് മൂന്ന് മാസം മുന്‍പ് തീരുമാനിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യം പോലും മാനിക്കപ്പെടുന്നില്ലെന്ന സാഹചര്യം നിലവില്‍ വന്നപ്പോഴാണ് സഖ്യം വിടുന്നതിനെ കുറിച്ച്‌ ചിന്തിച്ചതെന്നും ബിജെപി വ്യക്തമാക്കി. 2014ല്‍ സഖ്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച റാം മാധവ് തന്നെയാണ് സഖ്യം വേര്‍പിരിയുന്ന വിവരവും ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ മൂന്ന മാസം മുന്‍പത്തെ ഒരുമയുടെ സ്ഥിതി മാറിയത് കത്വ വിഷയത്തില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെ സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്.

സഖ്യത്തിനെതിരെ ആര്‍എസ്‌എസ് തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. ജമ്മു കാശ്മീരിലെ സഖ്യം അവസാനിപ്പിക്കുന്നതിന പ്രധാന കാര്യമായി ബിജെപി ഉന്നയിക്കുന്നത് മത തീവ്രവാദവും മതഭ്രാന്തുമാണെന്നും മതത്തിന്റെ പേരിലുള്ള അക്രമം വര്‍ദ്ധിച്ചുവരികയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപി പറയുന്നു. വിഘടനവാദവും തീവ്രവാദവും അതിന്റെ ഉച്ചസ്ഥായിയലാണെന്നും റാം മാധവ് കുറ്റപ്പെട്ടുത്തി. കാശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത് എന്നും സൂചനയുണ്ട്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ തീരുമാനം സഖ്യം പൊളിഞ്ഞതോടെ പിഡിപി അടിയന്തര യോഗം ചേരുകയാണ്. കശ്മീരിന്റെ വികസനത്തിനായി മോദി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തുവെന്നും റാം മാധവ് പറയുന്നു. സഖ്യം തകര്‍ന്നതോടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുകയാണ്. മുന്നണി രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ അവസരവാദ രാഷ്ട്രീയമെന്നും അധികാരത്തിന് വേണ്ടി തട്ടിക്കൂട്ടിയതാണന്നും കാലാവധി തികയ്ക്കാനാകില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു. തീര്‍ത്തും രണ്ട് ധ്രുവങ്ങളിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരുന്ന രണ്ട് പാര്‍ട്ടികളുടെ ഒരുമിക്കലിനെ വ്യാപകമായി തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top