×

സോനം കപൂര്‍ വിവാഹിതയാകുന്നു

വിരാട്​ കോഹ്​ലി അനുഷ്​ക ശര്‍മ വിവാഹത്തി​​െന്‍റ ഒാളങ്ങള്‍ അടങ്ങുന്നതിന്​ മുമ്ബ്​ മറ്റൊരു വിവാഹത്തിന്​ കൂടി ഒരുങ്ങുകയാണ്​ ബോളീവുഡ്​. ബോളീവുഡ്​ താര സുന്ദരിയും അനില്‍ കപൂറി​​െന്‍റ മകളുമായ സോനം കപൂറാണ്​ പുതിയ വിവാഹ വാര്‍ത്തകളില്‍ നിറയുന്നത്​. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഷൂ ബ്രാന്‍റ്​ ഉടമയായ ആനന്ദ്​ അഹൂജയാണ്​ വരന്‍. 2018 ല്‍ ഇരുവരും വിവാഹം കഴിക്കുമെന്നും സൂചനകളുണ്ട്​. വിവാഹത്തിനായി​ ​ജോധ്​പൂരിലുള്ള ഉമൈര്‍ ഭവന്‍ പാലസ്​ ഒരാഴ്​ച്ചത്തേക്ക്​ ബുക്ക്​ ചെയ്​തിരിക്കുകയാണ്​ സോനം.

പാപരാസികള്‍ പിന്തുടരുന്ന സെലിബ്രിറ്റി കമിതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ്​ സോനവും ആനന്ദ്​ അഹൂജയും. ക്യാമറക്ക്​ മുമ്ബില്‍ വരാന്‍ മടികാണിക്കാതിരുന്ന ഇരുവരും വിവാഹ വാര്‍ത്തകള്‍ മു​േമ്ബ നിഷേധിച്ചിരുന്നില്ല. ആനന്ദിന്​ സോനത്തി​​െന്‍റ കുടുംബവുമായി നേരത്തെ ബന്ധവുമുണ്ട്​. പ്രശസ്​തമായ വാര്‍ട്ടണ്‍ ബിസ്​നസ്​ സ്​കൂളിലായിരുന്നു ആനന്ദി​​െന്‍റ ഉന്നത പഠനം. പഠനത്തിന്​​ ശേഷം ആനന്ദ്​ ഷൂ ബിസ്​നസ്​ രംഗത്തേക്ക് തിരിഞ്ഞു. നീര്‍ജയിലെ അഭിനയത്തിന്​ സോനത്തിന്​ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡ്​ ലഭിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top