×

സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല എന്നും സാധാരണ പോലെ തന്നെ; നമിത പ്രമോദ്

രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ് ഇപ്പോള്‍. ദിലീപ് നായകനായെത്തുന്ന പ്രൊഫസര്‍ ഡിങ്കന്റെയും കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളിലും നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം തന്നെ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്.

ജയിലിലേക്ക് പോകുന്നതിന് മുന്‍പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല എന്നും സാധാരണ പോലെ തന്നെയാണ് എന്നും നമിത പറയുന്നു. ചുരുക്കി പറഞ്ഞാല്‍ ദിലീപില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയായിരുന്നു. ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കമ്മാരസംഭവം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top