×

വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ നഗ്നയായി സെക്സ് സീന്‍ ചെയ്യിപ്പിച്ചു; നായികയായ സല്‍മ

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണങ്ങളുടെ പ്രളയമാണ് ഒന്നിനു പിറകേ മറ്റൊന്നായി എത്തുന്നത്. ഇപ്പോഴിതാ പീഡന ആരോപണഴുമായി മറ്റൊരു നായിക കൂടി രംഗത്തെത്തിയിരിക്കുന്നു. പ്രശസ്തമയാ ഫ്രിദ എന്ന സിനിമയിലെ നായികയായ മെക്സിക്കന്‍ വംശജയായ നടി ഹോളിവുഡ് താരം സല്‍മ ഹയെക്കാണ് ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയത്. വെയ്ന്‍സ്റ്റീന്‍ നിര്‍മ്മിച്ച ഹിറ്റ് ചിത്രം ഫ്രിദയിലെ നായികയായിരുന്നു സല്‍മ.

വെയ്ന്‍സ്റ്റീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ സല്‍മ ആരോപിച്ചു. ചെകുത്താന്‍ എന്നാണ് സല്‍മ വെയ്ന്‍സ്റ്റീനെ വിശേഷിപ്പിച്ചത്. തിരുമ്മിനും കുളിക്കും സെക്സിനും വിസമ്മതിച്ചതാണ് വെയ്ന്‍സ്റ്റീന് തന്നോട് വിദ്വേഷമുണ്ടാവാന്‍ കാരണമെന്ന് സല്‍മ ആരോപിച്ചു. ഇല്ല എന്ന വാക്കിനെയാണ് വെയ്ന്‍സ്റ്റീന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും സല്‍മ പറഞ്ഞു. മറ്റ് സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കിട്ടതാണ് തനിക്കും ഇക്കാര്യങ്ങളൊക്കെ തുറന്നു പറയാന്‍ പ്രചോദനമായതെന്നും സല്‍മ പറഞ്ഞു.

Related image

2002ല്‍ മെക്സിക്കന്‍ ചിത്രകാരി ഫ്രിദ കാലോയുടെ കഥ പറഞ്ഞ ഫ്രിദ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴായിരുന്നു വെയ്ന്‍സ്റ്റീന്റെ അതിക്രമമെന്ന് സല്‍മ പറഞ്ഞു. വെയ്ന്‍സ്റ്റീനും അയാളുടെ മിരാമാക്സ് എന്ന കമ്ബനിക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, അധികം വൈകാതെ തന്നെ വെയ്ന്‍സ്റ്റീന്റെ മട്ടുമാറി. പലതരം ലൈംഗികാവശ്യങ്ങളും ഉന്നയിച്ചു തുടങ്ങി. ഇതിന് വഴങ്ങാതായതോടെ അയാളുടെ തനിനിറം പുറത്തുവന്നു. ഭീഷണിയും പകപോക്കലുമായി.

ആഷ്ലി ജൂഡ് എന്ന നടിയുമായി പൂര്‍ണ നഗ്നയായി ഒരു സെക്സ് സീനില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു. ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഫ്രിദയുടെ ചിത്രീകരണം നിര്‍ത്തി വയ്ക്കുമെന്നുമൊക്കെയായിരുന്നു ഭീഷണി. നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ സീന്‍ ചെയ്യേണ്ടിവന്നത്. അതോടെ ആകെ തകര്‍ന്നുപോയി. കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീക്കൊപ്പം നഗ്നയായി നില്‍ക്കേണ്ടിവന്നതിലല്ല, അത് ഹാര്‍വി വെയ്ന്‍സ്റ്റീനു വേണ്ടിയാണെന്ന് എന്നറിയുന്നതുകൊണ്ടായിരുന്നു ഞാന്‍ തകര്‍ന്നുപോയത്. സല്‍മ ലേഖനത്തില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top