×

വണ്ണം കുറച്ചതല്ല. ലാലേട്ടന്റെ ഒടിയന്‍ ലുക്കിനുപിന്നില്‍ സ്ലിം ബെല്‍ട്ട്, ട്രോളുകളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: ആകാംഷയ്ക്ക് വിരാമമിട്ട് ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ ആദ്യമായൊരു പൊതുവേദിയിലെത്തിയിരുന്നു. ഇടപ്പള്ളിയിലെ മൈജിയുടെ ഉദ്ഘാടന വേദിയിലാണ് മോഹന്‍ലാല്‍ സ്ലിം ലുക്കിലെത്തിയത്. മീശയെടുത്ത് ക്ലീന്‍ ഷേവ് ലുക്കിലുള്ള മോഹന്‍ലാലിനെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഇടപ്പള്ളിയിലെത്തിയത്. ഇതെന്ത് മറിമായം എന്നാണ് ലാലേട്ടന്റെ പുത്തന്‍ ലുക്ക് കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം, ലാലിന്റെ പുതിയ ഗെറ്റപ്പിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍ട്ട് ഇട്ടതാണെന്ന് ചിലര്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് വിമര്‍ശനം.

ഫ്രാന്‍സിലെ ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് മോഹന്‍ലാല്‍ 51 ദിവസം കൊണ്ട് 18 കിലോ കുറച്ചത്. ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. എന്തായാലും താരത്തിന്റെ മേക്കോവര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top