×

ഫഹദ് ഫാസിലിന്റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ വേലൈക്കാരന്‍ 22ന് തിയേറ്ററുകളിലെത്തും

ലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ വേലൈക്കാരന്‍ 22ന് തിയേറ്ററുകളിലെത്തുകയാണ്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

തനി ഒരുവന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലാക്കാരനില്‍ നയന്‍താരയാണ് നായിക

പ്രകാശ് രാജ്, സ്നേഹ, തമ്ബി രാമയ്യാ, വിജയ് വസന്ത്, രോഹിണി, ആര്‍ ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കര്‍, ചാര്‍ലി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.

24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top