×

ഫഹദ് ഫാസില്‍ ചിത്രം കാർബൺ ട്രൈലർ പുറത്തെത്തി

മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിന്റെ ട്രെയിലറെത്തി. ഫഹദും ചിത്രത്തിലെ നായികയായ മംമ്ത മോഹന്‍ദാസും കാട്ടിലേക്ക് നടത്തുന്ന യാത്രയും പിന്നീട് കാട്ടില്‍ ഒറ്റപ്പെടുന്നതുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. യു ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ഫഹദിന്റെ അഭിനയത്തിനാണ് ആരാധകരുടെ കൈയടി.

വിജയരാഘവന്‍, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍ ആചാരി, ഷറഫുദ്ദീന്‍, മാസ്റ്റര്‍ ചേതന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വേണു തന്നെ കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം കെ.യു മോഹനനാണ്.

റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് വിശാല്‍ ഭരദ്വാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിബി തോട്ടുപുറവും നാവിസ് സേവ്യറുമാണ് ചിത്രം നിര്‍മിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും കാര്‍ബണ്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top