×

‘പ്രണവ് ഉറങ്ങാന്‍ മാത്രമാണ് കാരവാനില്‍ കയറുന്നത് ഇടയ്ക്ക് ഞാനും അതില്‍ കയറി ഇരിക്കും- അദിതി രവി.

പ്രണവ് വളരെ സിംപിളാണ് നടി അദിതി രവി. ഡൗണ്‍ ടു എര്‍ത്ത് ആണ്. സ്‌ക്രിപ്റ്റില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പറഞ്ഞുതരും, സപ്പോര്‍ട്ട് ചെയ്യും. ആദിയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് കാരവാന്‍ തന്നിരുന്നു. ഇടയ്ക്ക് ഞാനും അതില്‍ കയറി ഇരിക്കും.- അദിതി മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ദിവസമാണ് ശ്രദ്ധിച്ചത്, പ്രണവ് ഉറങ്ങാന്‍ മാത്രമാണ് കാരവാനില്‍ കയറുന്നത്. പ്രണവിന്റെ ഷൂട്ട് ഇല്ലാത്ത സമയത്ത് പോലും സെറ്റിലെ ക്രൂ മെമ്പേഴ്സിന്റെ അടുത്ത് സംസാരിക്കുന്നുണ്ടാകും. അത്രയും സിംപിളാണ് പ്രണവ്.

നല്ല കോംപറ്റീഷനുള്ള ഫീല്‍ഡാണ് മോഡലിങ്, അഭിനയം ഒക്കെ. നമുക്ക് കഴിവുണ്ടെങ്കില്‍ രക്ഷപ്പെടും. ഇപ്പോള്‍ ഡബ്സ്മാഷ് ചെയ്യുന്നത് അഭിനയവും ഡബ്ബിങും ഇംപ്രൂവ് ചെയ്യാനൊക്കെ നല്ലതാ, ലുക്കിലല്ല, അഭിനയത്തിലാണ് കാര്യം. ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ ഇത്തിരി സമയമെടുത്താലും കുഴപ്പമില്ല. നമ്മള്‍ ആഗ്രഹിക്കുന്നിടത്തെത്തും.

ഞാനും അഞ്ചാറ് വര്‍ഷം ഇതിന് പിറകെ നടന്നാണ് സിനിമയിലെത്തുന്നത്. എന്നാലും ഉള്ള ലുക്ക് നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. വെയിലുകൊണ്ടാല്‍ ചര്‍മം കരുവാളിക്കുന്നതാണ് എന്റെ പ്രശ്നം. പെട്ടന്ന് കറുക്കും. അതിന് ഇടക്ക് സ്‌കിന്‍ ഡോക്ടറെ കാണാറുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്യുന്ന പതിവൊന്നുമില്ല. പിന്നെ മുടിക്ക് സ്പാ ചെയ്യാറുണ്ട്.- അദിതി പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top