×

നടി സുമലതയുടെ മകൻ അഭിനയരംഗത്തേക്ക്

മലയാള സിനിമയില്‍ താരപുത്രന്മാര്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ്, ജയറാമിന്റെ പുത്രന്‍ കാളിദാസ്, മുകേഷിന്റെ മകന്‍ പ്രണവ് എന്നിങ്ങനെ താരപുത്രന്മാരുടെ പുതിയ ചിത്രങ്ങളുടെ റിലീസിംഗിന് തയ്യാറായിരിക്കുകയാണ് മലയാളസിനിമ ലോകം. തൂവാനത്തുമ്ബികള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ക്ലാര എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി സുമലതയുടെ മകനാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സുമലതയുടെ മകന്‍ അഭിഷേക് ഗൗഡയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പ്രമുഖ നിര്‍മ്മാതാവായ സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലാണ് അഭിഷേക് നായകനാകുന്നത്. കന്നട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അംബരീഷ് ആണ് സുമലതയുടെ ഭര്‍ത്താവ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top