×

ജൂനിയര്‍ ഇന്നസെന്റ് എന്ന് വിളിക്കുന്നുവെങ്കിൽ അത് തൻ്റെ പരാജയം അജു വര്‍ഗ്ഗീസ്.

മലയാള സിനിമ യുവ താരങ്ങള്‍ക്കിടയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ താരമാണ് അജു വര്‍ഗ്ഗീസ്. കഥാപാത്രങ്ങള്‍ക്കെല്ലാം തന്റേതായ ശൈലി സമ്മാനിക്കുന്ന അജുവിനെ ആരാധകര്‍ സ്നേഹത്തോടെ ജൂനിയര്‍ ഇന്നസെന്റ് എന്ന് വിളിക്കാറുണ്ട്. മുതിര്‍ന്ന നടനോട് ഉപമിക്കുന്നതില്‍ സന്തോഷമുണ്ടെങ്കിലും അത് തന്റെ പരാജയമാണെന്ന് പറയുന്നു അജു. ഇന്നസെന്റന്റെ അഭിനയത്തിന്റെ ഇന്‍ഫ്ലൂവന്‍സ് തനിക്കുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും അദ്ദേഹത്തെ കോപ്പി പേസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ആളുകള്‍ക്ക് തോന്നിയാല്‍ അത് തന്റെ പരാജയമാണെന്ന് വിലയിരുത്തുന്നു അജു.

2018ല്‍ നിര്‍മ്മാണ രംഗത്തേയ്ക്കും കടക്കുകയാണ് അജു. ധ്യാന്‍ ശ്രീനിവാസന്റെ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയാണ് നിര്‍മ്മിക്കുന്നത്. നയന്‍താരയും, നിവിന്‍ പോളിയുമാണ് നായകര്‍. ഗൂഡാലോചനയുടെ പരാജയം നിര്‍മ്മാണത്തിലേയ്ക്ക് കടക്കുന്നതിനെ ഭയപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, പൂര്‍ണ്ണമായും ഇല്ലയെന്ന് തന്നെയാണ് അജുവിന്റെ മറുപടി. ശക്തമായ തിരക്കഥ ആണെന്ന് തോന്നിയതിനാലാണല്ലോ നയന്‍താരയും നിവിനും അഭിനയിക്കാന്‍ തയ്യാറായതെന്നും അജു പറഞ്ഞു. ഗൂഡാലോചനയുടെ തിരക്കഥ ധ്യാന്‍ ശ്രീനിവാസനായിരുന്നു.

ഈ വര്‍ഷം 19 സിനിമകളില്‍ അജു അഭിനയിച്ചു. ഒരു വര്‍ഷം ഇത്രയധികം സിനിമകള്‍ ചെയ്തു എന്നതില്‍ മഹത്തരമായി ഒന്നുമില്ല. സിനിമകള്‍ ചെയ്തതില്‍ സന്തോഷം ഒരുപാട് ആളുകളെ കാണാനും പരിചയപ്പെടാനും സാധിച്ചു എന്നും താരം പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top