×

കല്‍പ്പനയുടെ മകള്‍ സിനിമയിലേക്ക്

നൈസര്‍ഗികമായ ഹാസ്യ ചാതുരി കൊണ്ട് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കല്‍പ്പനയുടെ മകള്‍ ശ്രീമയി നായികയാകുന്നു. സംവിധായകന്‍ കമലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ സിനിമാ പ്രവേശം.
‘കുഞ്ചിയമ്മയും അഞ്ച് മക്കളും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. പല വേദികളിലും തന്റെ അഭിനയമോഹത്തെക്കുറിച്ച്‌ ശ്രീമയി തുറന്നു പറഞ്ഞിരുന്നു.

മാതാപിതാക്കളുടെ ചുവടു പിടിച്ച്‌ നിരവധി താരസന്തതികളാണ് സിനിമാ വിഹായസിലേക്ക് പറന്നുയര്‍ന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ താരപുത്രന്മാര്‍ക്കൊപ്പം സംവിധായകന്‍ പ്രിയര്‍ദര്‍ശന്റെ മകള്‍ കല്യാണിയുടെ അരങ്ങേറ്റ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top