×

കമ്മട്ടിപ്പാടം രണ്ടാ ഭാഗം വരുന്നു; പക്ഷേ നായകന്‍ ദുല്‍ഖറല്ല,ഷെയ്ന്‍ നിഗം

കഴിഞ്ഞ വര്‍ഷം റിലീസായ ഹിറ്റ് ചിത്രമാണ് കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തിലൂടെ വിനായകന്‍ മികച്ച നടനുള്ളതും മണികണ്ഠന്‍ ആചാരി മികച്ച രണ്ടാമത്തെ നടനുമുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ്. ചിത്രത്തിന്റെ സംവിധായകന്‍ രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം അറിയിച്ചത്. രണ്ടാം ഭാഗത്തില്‍ പക്ഷേ നായകന്‍ ദുല്‍ഖറല്ല, നമ്മുടെ ഷെയ്ന്‍ നിഗമാണ്. കിസ്മത്തിലൂടെ പ്രേക്ഷക മനസില്‍ കയറി കെയര്‍ ഒഫ് സൈറാ ബാനു, പറവ എന്നിവയിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച ഷെയ്ന്‍ യുവതാര നിരയില്‍ തിരക്കുള്ള നായകനായി മാറുകയാണ്. പുതിയ കൊച്ചിയും അവിടത്തെ ജീവിതവുമാണ് രണ്ടാം ഭാഗത്തിലുണ്ടാവുക. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നും ഡിസംബറോടു കൂടി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയുന്നു. ചിത്രത്തിന്റെ മറ്റു താരനിര്‍ണയം പൂര്‍ത്തിയാകുന്നതേയുള്ളൂ. എഡിറ്ററായ ബി. അജിത്ത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ഈടയാണ് ഷെയിനിന്റേതായി ഉടന്‍ റിലീസാകാനുള്ള ചിത്രം.

നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top