×

ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ; റെയ്ഡില്‍ രണ്ട് ബോളിവുഡ് നടികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് ബോളിവുഡ് നടികള്‍ പിടിയിലായി. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട റിച്ച സക്‌സേനയെയും ബംഗാളി ടിവി സീരിയിലുകളിലെ താരമായ സുബ്ര ചാറ്റര്‍ജിയുമാണ് അറസ്റ്റിലായത്.

ഹൈദരാബാദിലെ താജ് ബഞ്ചാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസിന്റെ പ്രത്യേക ദൗത്യസേന ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും 55,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഏജന്റ് ജനാര്‍ദന്‍ എന്ന ജനിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുംബൈയില്‍ നിന്ന് തിങ്കളാഴ്ച കാലത്താണ് നടികള്‍ ഹൈദരാബാദില്‍ എത്തിയത്. ഇടപാടുകാരില്‍ നിന്ന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top