×

ഒടിയൻ സിനിമയുടെ പ്രമേയം ഞങ്ങളുടെ സിനിമയിൽ ഉണ്ടെന്ന അവകാശവാദവുമായി ഒരു കൂട്ടം സുഹൃത്തുക്കൾ

ഒടിയൻ സിനിമയുടെ പുരാവൃത്തം ആസ്പദമാക്കി ഒടിയനു മുന്നേ ഒരു സിനിമ ഇറങ്ങിയിരുന്നു എന്ന സത്യം ആർക്കും അറിയണം എന്നില്ല ,പക്ഷെ പാലക്കാട്ടു കാർക്ക് ഇ സത്യം അറിയാം, കാരണം അവിടുള്ളവർ കേട്ട് വളർന്ന മിത്തിനെ ആസ്പദമാക്കി ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ സിനിമയുണ്ട് ‘വികല്പം ‘എന്ന പേരിൽ….ഏകദേശം 30 ലക്ഷം രൂപ ചിലവിൽ നിർമിച്ച ഇ സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് സരസ്വതിയും സംവിധാനം രാധാകൃഷ്ണൻ പള്ളത്തുമാണ് .. ശ്രദ്ധിക്കപെടേണ്ടിയിരുന്ന ഇ സിനിമയുടെ പ്രമേയം പാലക്കാടൻ ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ ….വികല്പം എന്ന സിനിമയുടെ ആശയവുമായി ,സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രമായ ഒടിയന് യാതൊരു വിധത്തിലുമുള്ള ബദ്ധമില്ലാതിരിക്കട്ടെ എന്നതു മാത്രമേ പറയാനുള്ളു എന്ന് സിനിമയുടെ സംവിധായകൻ പറഞ്ഞു ..

ഒടിയൻ എന്ന സിനിമയുടെ ടീസർ പുറത്തുവന്നതോടെ ഒടിയൻ എന്ന നോവലിന്റെ രചയിതാവായ പി.കണ്ണൻകുട്ടിയും രംഗത്തെത്തിയിരുക്കുകയാണ് .തൻ്റെ പുസ്തകത്തിൽ ആഖ്യാനിക്കപെട്ട ജീവിതങ്ങളോ ആശയങ്ങളോ അത്ഭുതങ്ങളോ അവസ്ഥകളോ താങ്കളുടെ സിനിമയിൽ ഇല്ലെന്നുറപ്പാക്കുക കാരണം അവയെല്ലാം ഞങൾ പദ്ധതിയിട്ടിരിക്കുന്ന സിനിമയിൽ ഉൾകൊള്ളിച്ചിട്ടുള്ളവയാണ് എന്ന് ഫേസ്ബുക് പോസ്റ്റിലൂടെ ഓടിന്റെ അണിയറപ്രവർത്തകരോട്‌ പറഞ്ഞിരിക്കുന്നത് .കറൻസ് ബുക്ക് സുവർണ ജൂബിലി അവാർഡ് ലഭിച്ച നോവലാണ് പി.കണ്ണന്കുട്ടിയുടെ ഒടിയൻ എന്ന നോവൽ.സൂപ്പർസ്റ്റാർ ചിത്രമായ ഒടിയൻ വരുന്നതോടെ തന്ടെ നോവലിലെ ആശയുവുമായി ബദ്ധമില്ലാതിരിക്കട്ടെ കാരണം പിന്നീട് അതിനെ ചൊല്ലി ഒരു വിവാദം സൃഷ്ടിക്കേണ്ടല്ലൊ എന്നാണ് രചയിതാവ് ഫേസ്ബുക്കിൽ കുറിച്ചത്.
എന്തായാലും എന്താണ് മോഹൻലാലിന്റെ ഒടിയനിൽ എന്ന് ആർക്കും ഒരു നിശ്ചയം ഇല്ല.ഒടിയൻ വെള്ളിത്തിരയിൽ വരുന്നതോടെ ഇതിനൊക്കെ ഉത്തരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം ….

https://www.youtube.com/watch?v=ztYTSIdxgDE&feature=youtu.be

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top