×

ഏറെനാളത്തെ ഇടവേളക്ക് ശേഷം മൈഥിലി തിരിച്ചെത്തുന്നു …പക്ഷെ മലയാളത്തിൽ അല്ല ശ്രീലങ്കന്‍ സിനിമയിൽ

പലേരി മാണിക്യം, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് മൈഥിലി. ഇപ്പോഴിതാ സിംഹള ഭാഷയില്‍ ഒരു കൈ നോക്കാനൊരുങ്ങുകയാണ് മൈഥിലി. അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ശ്രീലങ്കന്‍ അരങ്ങേറ്റം.

 

ലക്നൗ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും ശ്രീലങ്കന്‍ ഭാഷയായ സിംഹളയിലുമാണ് ഒരുങ്ങുന്നത്. സുധീര്‍ കരമന, മലേഷ്യന്‍ താരം ശാന്തിനി, ശ്രീലങ്കന്‍ താരം ജാക്സണ്‍ ആന്റണി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ശ്രീലങ്കന്‍ സിനിമയിലെ പ്രമുഖ താരമാണ് ജാക്സണ്‍.

വിജു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top