×

എഡിറ്റര്‍ ബി അജിത് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഈട’ എന്ന ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.

ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ഡെല്‍റ്റ സ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജയാണ്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന്‍ , സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി , ബാബു അന്നൂര്‍ , ഷെല്ലി കിഷോര്‍, രാജേഷ് ശര്‍മ്മ , സുധി കോപ്പ, സുനിത തുടങ്ങിയവരും ചിത്രത്തിലുണ്ട്. മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ഈട പറയുന്നത്.

ജോണ്‍ പി വര്‍ക്കി , ചന്ദ്രന്‍ വെയാട്ടുമ്മല്‍, ഡോണ്‍ വിന്‍സെന്‍റ്, സുബ്രമണ്യന്‍ കെ വി, അശോക് പൊന്നപ്പന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയ ചിത്രത്തിന് അന്‍വര്‍ അലി ഗാന രചനയും അമല്‍ ആന്‍റണി, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആലാപനവും നിര്‍വഹിച്ചിരിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top