×

ആടി 2വിനെ പ്രമോട്ട് ചെയ്ത അജു … എന്ത് ചെയ്താലും തെറിയെന്ന് താരം!

അജു വര്‍ഗ്ഗീസ് അതിഥി താരമായെത്തുന്ന ജയസൂര്യ ചിത്രം ആട് ടു പ്രൊമോഷന്‍ ചെയ്തതിന് താരത്തിനെതിരെ സൈബര്‍ ആക്രമണം. ചിത്രത്തിന്റെ റിലീസിന് മുമ്പും ശേഷവും അജു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ചിത്രത്തതിന് തിയ്യറ്ററുകളില്‍ പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണത്തെ കുറിച്ചും സീറ്റ് കിട്ടാതെ നിലത്തിരുന്ന് കാണേണ്ടി വന്നയാളുടെ പോസ്റ്റും അജു ഷെയര്‍ ചെയ്തിരുന്നു. ഫെസ്റ്റിവല്‍ വിന്നര്‍ എന്ന ക്യാപ്ഷനോട് കൂടിയായിരുന്ന അജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്, സോഷ്യല്‍ മീഡിയയിലെ മമ്മൂട്ടി ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. മാസ്റ്റര്‍ പീസ് പ്രോമോട്ട് ചെയ്യാതെ ആട് പ്രോമോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിനെതിരെ അജു തന്നെ ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു. ‘ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ !‘ എന്നായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാല്‍ മാസ്റ്റര്‍ പീസിനായും അജു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top