×

അരവിന്ദ് സ്വാമി സംവിധായകനാകാന്‍ ഒരുങ്ങുന്നു

റോജയിലെ പ്രണയ നായകന്‍ അരവിന്ദ് സ്വാമി അന്നും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്.

അരവിന്ദ് സ്വാമി സംവിധായകനാകാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. അത്തരത്തിലൊരു സൂചനയാണ് താരം ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

താങ്കള്‍ സംവിധാനത്തിലേയ്ക്ക് കടക്കുന്നുണ്ടോ എന്ന് ചോദിച്ച ആരാധകനോട് ‘ഉണ്ട് അടുത്ത വര്‍ഷം പ്രതീക്ഷിക്കാം’ എന്നാണ് അരവിന്ദ് സ്വാമി മറുപടി നല്‍കിയത്.ഈ വര്‍ഷം മികച്ച ചിത്രങ്ങളാണ് താരത്തെ തേടി എത്തിയിരിക്കുന്നത്. സതുരംഗവേട്ടൈ-2 , ഭാസ്കര്‍ ഒരു റാസ്കല്‍ , വനങ്ങാമുടി , നരകാസുരന്‍ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top